അഭിമന്യു വധം: നാല് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തര്‍കൂടി അറസ്റ്റിൽ, കാർ കണ്ടെടുത്തു

sfi-

കൊച്ചി : എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തര്‍കൂടി അറസ്റ്റിലായി. പാലാരിവട്ടം സ്വദേശി അനൂപ്, കരുവേലിപ്പടി നിസാര്‍ എന്നിവരാണ് അവസാനം അറസ്റ്റിലായത്. പ്രതികളെ സഹായിച്ചെന്നതാണ് കുറ്റം. ഷാജഹാന്‍, ഷിറാസ് സലിം എന്നീ രണ്ടു പ്രതികള്‍ രാവിലെ ആലപ്പുഴയില്‍ അറസ്റ്റിലായിരുന്നു. കൊലയാളി സംഘം രക്ഷപെട്ട കാര്‍ പൊലീസ് കണ്ടെടുത്തു. ചേര്‍ത്തല സ്വദേശി എ.ജി.റിയാസ് ആണ് കാറിന്റെ ഉടമ.

അക്രമിസംഘത്തിന് സഹായം നല്‍കിയ മട്ടാഞ്ചേരി സ്വദേശി അനസ് രണ്ടു ദിവസം മുന്‍പ് പിടിയിലായിരുന്നു. അനസ് പോപ്പുലര്‍ ഫ്രണ്ട് കൊച്ചി ഏരിയ പ്രസിഡന്റാണെന്ന് പൊലീസ് അറിയിച്ചു. എസ്ഡിപിഐ പ്രവര്‍ത്തകരായ മട്ടാഞ്ചേരി സ്വദേശി നവാസ്, ജെഫ്രി എന്നിവരും നേരത്തെ അറസ്റ്റിലായിരുന്നു. കേസില്‍ ഇതു വരെ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി

അഭിമന്യുവിന്റെ ഫോണ്‍ വിളികളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം സൈബര്‍ സെല്‍ നടത്തുന്നുണ്ട്. മഹാരാജാസ് കോളേജിലെ മൂന്നാം വര്‍ഷം അറബിക് വിദ്യാര്‍ത്ഥിയായ മുഹമ്മദിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. കൊലയാളി സംഘത്തിലെ പ്രതികള്‍ വിദേശത്തേക്കു കടക്കാന്‍ ശ്രമിക്കുന്നതായുള്ള രഹസ്യ വിവരത്തെത്തുടര്‍ന്നു രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങള്‍ക്കും പൊലീസ് മുഹമ്മദ് അടക്കമുള്ളവര്‍ക്കെതിരെ തിരച്ചില്‍ നോട്ടിസ് കൈമാറിയിരുന്നു.

Top