ഭാവന വിദേശത്ത് ; തിരിച്ചെത്തിയാൽ ഉടന്‍ മഞ്ജുവിന്റെ പുതിയ സംഘടനയിൽ ചേരും . .

bhvana

കൊച്ചി: ഷൂട്ടിങ്ങ് ആവശ്യാര്‍ത്ഥം ഇപ്പോള്‍ വിദേശത്തുള്ള നടി ഭാവന തിരിച്ചെത്തിയാല്‍ ഉടന്‍ മഞ്ജു വാര്യര്‍ നേതൃത്വം നല്‍കുന്ന പുതിയ സംഘടന ‘വിമന്‍ കലക്ടീവ് ഇന്‍ സിനിമ’യില്‍ ചേരും.

ഷൂട്ടിങ്ങ് സ്ഥലത്തെയും മറ്റും വനിതാ സിനിമാ പ്രവര്‍ത്തകര്‍ക്കെതിരായ പീഡനം അവസാനിപ്പിക്കാന്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ട വനിതാ താരസംഘത്തില്‍ ഭാവനയെ കാണാതിരുന്നത് ചര്‍ച്ചയായിരുന്നു.

എന്നാല്‍ ഭാവന വിദേശത്തായതിനാലാണ് വരാതിരുന്നതെന്നും തിരിച്ചെത്തിയാല്‍ സംഘടനയുടെ ഭാഗമാകുമെന്നുമാണ് വനിതാ സംഘടനാ പ്രതിനിധികളുടെ വിശദീകരണം.

സിനിമാ മേഖലയിലെ ലൈംഗികാതിക്രമത്തിനും ചൂഷണത്തിനുമെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് പ്രതിനിധി സംഘം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

മഞ്ജു വാര്യര്‍, റീമ കല്ലുങ്കല്‍, പാര്‍വതി, രമ്യ നമ്പീശന്‍, അഞ്ജലി മേനോന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.

വിഷയം പഠിക്കാന്‍ ഒരു സമിതിയെ നിയോഗിക്കാമെന്ന് വനിതാ താരങ്ങള്‍ക്ക് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്.

സംഘടനയുടെ വിപുലമായ കണ്‍വന്‍ഷന്‍ കൊച്ചിയില്‍ വിളിച്ചു ചേര്‍ക്കാനാണ് വനിതാ താരസംഘടനയുടെ തീരുമാനം. നടിമാര്‍ക്ക് പുറമെ സിനിമാ മേഖലയിലെ മുഴുവന്‍ വനിതാ പ്രവര്‍ത്തകരെയും കണ്‍വന്‍ഷനില്‍ പങ്കെടുപ്പിക്കും.Related posts

Back to top