സ്വത്തിന്റെ 10 % ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നൽകി ഭാരതി എന്റര്‍പ്രൈസസ്

മുംബൈ: ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ഭാരതി എന്റര്‍പ്രൈസസ് ഭാരതി എയര്‍ടെലിന്റെ മൂന്ന് ശതമാനം ഓഹരി ഉള്‍പ്പടെ കുടുംബ സ്വത്തിന്റെ 10 % ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നൽകുന്നു.

ഭാരതി എന്റര്‍പ്രൈസസ് ഏകദേശം 7,000 കോടി രൂപയാണ് കാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുന്നത്.

ഭാരതി ഫൗണ്ടേഷനാണ് ഭാരതി കുടുംബത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

വിദ്യാഭ്യാസ രംഗത്ത് കൂടുതൽ പ്രാധാന്യം നൽകുന്ന ഫൗണ്ടേഷന്‍ സത്യഭാരതി യൂണിവേഴ്‌സിറ്റി ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി സ്ഥാപിക്കും.

ഭാവിയിലെ സാങ്കേതിക സാധ്യതകളായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, ഓഗ്മെന്റഡ് റിയാല്‍റ്റി തുടങ്ങിയ മേഖലകളിലാകും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് കോഴ്‌സുകള്‍ സംഘടിപ്പിക്കുക.

ഭാരതി എന്റര്‍പ്രൈസസിന്റെ സ്ഥാപകനും ചെയര്‍മാനുമായ സുനില്‍ ഭാരതി മിത്തലാണ് ഇക്കാര്യം അറിയിച്ചത്.

Top