അത്യാധുനിക മിമൊ സാങ്കേതിക വിദ്യയുമായി ഭാരതി എയര്‍ടെല്‍

ന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍
അത്യാധുനിക മള്‍ട്ടിപ്പിള്‍ ഇന്‍പുട്ട് മള്‍ട്ടിപ്പിള്‍ഔട്ട്പുട്ട് (എംഐഎംഒമിമൊ) നടപ്പിലാക്കുകയാണ്.

5ജി നെറ്റ്‌വര്‍ക്കിനു വഴിയൊരുക്കുന്ന സാങ്കേതിക വിദ്യയാണ് മിമൊ.

ബെംഗളൂരുവിലും കൊല്‍ക്കത്തയിലും ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്ന സംവിധാനം ഉടന്‍ തന്നെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും.

എയര്‍ടെലിന്റെ നെറ്റ്‌വര്‍ക്ക് വികസന പരിപാടിയായ പ്രൊജക്ട് ലീപ്പിന്റെ ഭാഗമായാണിത് നടപ്പിലാക്കുന്നത്.
നിലവിലെ സ്‌പെക്ട്രത്തില്‍ത്തന്നെ നെറ്റ്‌വര്‍ക്ക് ശേഷി അഞ്ചു മുതല്‍ ഏഴു മടങ്ങുവരെ വര്‍ധിക്കും.

5ജിക്ക് മുന്നോടിയായുള്ള സാങ്കേതിക വിദ്യയാണിതെന്ന് എയര്‍ടെല്‍ പറഞ്ഞു.

Top