bevco financial crisis kerala

തിരുവനന്തപുരം: പാതയോരത്തെ മദ്യശാലകള്‍ അടച്ചു പൂട്ടിയതുമൂലം നഷ്ടത്തിലാണെന്ന് ബിവറേജസ് കോര്‍പറേഷന്‍.

അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ നിലനില്‍പിനെ ബാധിക്കുമെന്ന് കാണിച്ച് ബെവ്‌കോ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.

സംസ്ഥാനത്ത് വില്‍പനശാലകള്‍ പൂട്ടിയതുകൊണ്ട് മദ്യ ഉപഭോഗം കുറയുന്നില്ലെന്നും ,ഇവിടെ കിട്ടികൊണ്ടിരുന്ന വരുമാനം അതിര്‍ത്തികടന്ന് ഇതരസംസ്ഥാനങ്ങളിലേക്ക് പോകുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പതിനഞ്ച് ദിവസം കൊണ്ട് ബിവറേജസ് കോര്‍പറേഷന് 90 കോടിയിലേറെ രൂപ നഷ്ടമായെന്നാണ് കണക്കുകള്‍. ദിനം പ്രതി ആറു മുതല്‍ എട്ടു കോടി വരെയാണ് വരുമാന നഷ്ടം.

2016 ഏപ്രിലില്‍ 15 ദിവസത്തെ വരുമാനം 566.36 കോടിയായിരുന്നു എന്നാല്‍ 2017 ഏപ്രിലില്‍ ഇത് 490.16 കോടി രൂപയായി താഴ്ന്നു.

അതേസമയം മദ്യത്തിന്റെ നികുതിയും വിലയും വര്‍ധിച്ചിട്ടുള്ളതും കണക്കാക്കുമ്പോള്‍ നഷടം 90 കോടി കവിയുമെന്നാണ് കോര്‍പറേഷന്റെ കണക്ക്.

പാതയോരത്തുള്ള 179 മദ്യശാലകളില്‍ 29 എണ്ണം മാത്രമാണ് മാറ്റിസ്ഥാപിക്കാന്‍ കഴിഞ്ഞത്. കൂടാതെ 40 എണ്ണം മാറ്റിസ്ഥാപിച്ചെങ്കിലും ജനകീയ പ്രതിഷേധം കാരണം അടച്ചുപൂട്ടി.

Top