ഡിസ്‌കൗണ്ടുകളുമായി ഇന്ത്യന്‍ ടൂവീലര്‍ വിപണി ; വാങ്ങാം ഇനി നല്ലൊരു ബൈക്ക്

kawasaki

കൊച്ചി; ഇന്ത്യയിലെ ടൂവീലര്‍ നിര്‍മാതാക്കളും ഡീലര്‍മാരും ഡിസ്‌കൗണ്ടുകളുമായി വിപണിയില്‍. ടിവിഎസ്, സുസൂക്കി, ഹീറോ ഹോണ്ട, ബജാജ്, യമഹ തുടങ്ങി നിരവധി കമ്പനികളുടെ ടൂവീലറുകള്‍ക്കാണ് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അവ ഏതൊക്കെയെന്ന് നോക്കാം

ടി വി എസ് ജുപീറ്റര്‍

4

4,300 രൂപയാണ് ടി വി എസ് ജുപീറ്ററിന് കമ്പനി നല്‍കുന്ന ഡിസ്‌കൗണ്ട്. 2013 ലാണ് ടി വി എസ് ജുപീറ്റര്‍ വിപണിയില്‍ എത്തുന്നത്. പ്രധാനമായും ആണുങ്ങളെ കേന്ദ്രീകരിച്ച് നിര്‍മിച്ച വാഹനമാണ് ജുപീറ്റര്‍. സിംഗിള്‍ സിലിണ്ടര്‍, ഫോര്‍ സ്‌ട്രോക്ക്, 110 സി സി എഞ്ചിന്‍ എന്നിവയാണ് പ്രത്യേകതകള്‍. 5 ലിറ്റര്‍ വരെ ഉള്‍ക്കൊള്ളാവുന്ന ഇന്ധനടാങ്ക് ആണ് ജുപീറ്ററിന്റെ മറ്റൊരു പ്രത്യേകത.

സുസുക്കി ആക്‌സസ് 125

Suzuki Access 125

3,000 രൂപ വരെയാണ് സുസുക്കി ആക്‌സസിന് കമ്പനി നല്‍കുന്ന ഡിസ്‌കൗണ്ട്. ചില ഡീലര്‍മാര്‍ ഇത് 1000- 2000 വരെ നല്‍കുന്നുള്ളു. സുസുക്കിയുടെ ഏറ്റവുമധികം വില്‍പ്പനയുള്ള മോഡലാണ് സുസുക്കി ആക്‌സസ് 125.

ഹീറോ പ്ലെഷര്‍, മെസ്‌ട്രോ, ഡ്യുറ്റ്

hero-duet-candy-blazing-red

ഏകദേശം 2,400 രൂപയാണ് ഹീറോ തങ്ങളുടെ മൂന്ന് വാഹനങ്ങള്‍ക്കുമായി നല്‍കുന്ന ഡിസ്‌കൗണ്ട്. ഡല്‍ഹി, മുംബൈ, ബെഗളൂരു, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ 800 രൂപ വരെയാണ് മൂന്നു വാഹനത്തിനും കമ്പനി ഓഫര്‍ നല്‍കുന്നത്. പേടിഎം വഴിയുള്ള ഉപഭോക്താക്കള്‍ക്ക് 1400 രൂപ ക്യാഷ്ബാക്ക് ഓഫറും ഹീറോ പ്രഖ്യാപിച്ചിട്ടുണ്ട്.

ഹോണ്ട നവി

3

2016 ലെ ഓട്ടോ എക്‌സ്‌പോയിലാണ് ഹോണ്ട നവി ആദ്യമായി അവതരിപ്പിച്ചത്. 5,000 രൂപ വരെയാണ് വാഹനത്തിന് കമ്പനി നല്‍കുന്ന ഓഫര്‍. എന്നാല്‍ ഈ ഓഫര്‍ ലഭ്യമാവുക വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് എന്നതാണ് പ്രത്യേകത. വിദ്യാര്‍ത്ഥിയുടെ ഐ ഡി കാര്‍ഡ് ഉണ്ടെങ്കില്‍ മാത്രമേ 5,000 രൂപ ഡിസ്‌കൗണ്ട് ലഭ്യമാവൂ എന്നതും ശ്രദ്ധേയം. നവിയുടെ പരിഷ്‌കരിച്ച പതിപ്പ് ഓഗസ്‌റ്റോടു കൂടി പുറത്തു വരുമെന്നും ഹോണ്ട അറിയിച്ചു.

2

കവാസാക്കി ZI1000, കവാസാക്കി Z900, നിന്‍ജ 300, ബജാജ് RS200, CT 100 കിക്ക് സ്റ്റാര്‍ട്ട് അലോയ് എന്നിവയാണ് ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന മറ്റു ബൈക്കുകള്‍.

Top