മേരിക്കുട്ടിയില്‍ ജയസൂര്യ ഇല്ല, വെറും മേരിക്കുട്ടി മാത്രമേ ഉള്ളൂ; ബെന്യാമിന്‍

benyamin

ട്രാന്‍സ് വുമണിന്റെ കഥ പറഞ്ഞ സിനിമയാണ് ഞാന്‍ മേരിക്കുട്ടി. മേരിക്കുട്ടിയെ പ്രശംസിച്ച് സിനിമാ മേഖലയിലെ ഒട്ടനവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചെറുകഥാകൃത്തും നോവലിസ്റ്റുമായ ബെന്യാമിന്‍ മേരിക്കുട്ടിയെ പ്രശംസിച്ച് എത്തിയിരിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബെന്യാമിന്‍ പ്രതികരണമറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്:

സമൂഹം പാര്‍ശ്വവത്കരിച്ചു കളഞ്ഞ ഒരുപിടി മനുഷ്യരുടെ ഹൃദയ നൊമ്പരങ്ങള്‍ ആര്‍ജ്ജവത്തോടെ പകര്‍ത്തിയെടുത്തിരിക്കുന്നു എന്നത് മാത്രമല്ല ജയസൂര്യയുടെ അഭിനയത്തികവ് വിസ്മയത്തോടെ കണ്ടിരിക്കാന്‍ കൂടിയാണ് ‘ഞാന്‍ മേരിക്കുട്ടി’ നമ്മള്‍ അവശ്യം കണ്ടിരിക്കേണ്ട ചിത്രങ്ങളുടെ ഗണത്തില്‍ പെടുന്നത്. ‘മേരിക്കുട്ടിയില്‍’ എവിടെയും ജയസൂര്യ ഇല്ല. വെറും മേരിക്കുട്ടി മാത്രമേ ഉള്ളൂ. അത്ര ഉജ്വലമായാണ് ഈ നടന്‍ കഥാപാത്രത്തെ മനസില്‍ ആവഹിച്ചെടുത്തിരിക്കുന്നത്. ഷാജി പപ്പാനില്‍ നിന്ന് ക്യാപ്റ്റന്‍ സത്യനിലേക്കും അവിടെ നിന്ന് മേരിക്കുട്ടിലേക്കുമുള്ള ഈ നടന്റെ കൂടുമാറ്റ മികവിന് ഒരു ബിഗ് സല്യൂട്ട്!

സമൂഹം പാര്‍ശ്വവത്കരിച്ചു കളഞ്ഞ ഒരുപിടി മനുഷ്യരുടെ ഹൃദയ നൊമ്പരങ്ങള്‍ അവതരിപ്പിച്ച ചിത്രത്തെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

Top