ദേശീയോദ്യാനത്തില്‍ ബംഗാള്‍ കടുവകളുടെ ആക്രമണം; വെള്ളക്കടുവ ചത്തു

ബംഗളൂരു: ബന്നാര്‍ ഘട്ട ദേശീയോദ്യാനത്തില്‍ കടുവകളുടെ ആക്രമണത്തില്‍ വെള്ളക്കടുവ ചത്തു.

ഒമ്പതു വയസ് പ്രായമുള്ള കടുവയാണ് ചത്തത്. ബംഗാള്‍ കടുവകളെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്തേക്ക് വെള്ളക്കടുവ പ്രവേശിച്ചതാണ് ആക്രമണത്തിനു കാരണമായത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.

ദേശീയോദ്യാനത്തിലെ ജീവനക്കാരുടെ പിഴവാണ് വെള്ളക്കടുവ വഴിതെറ്റാന്‍ ഇടയാക്കിയത്. രണ്ട് കടുവകള്‍ ചേര്‍ന്നാണ് വെള്ളക്കടുവയെ ആക്രമിച്ചത്.

ജീവനക്കാര്‍ ബഹളമുണ്ടാക്കിയതോടെയാണ് ഇവ പിന്‍മാറിയത്. അവശനിലയിലായിരുന്ന വെള്ളക്കടുവയ്ക്ക് ചികിത്സ നല്‍കിയെങ്കിലും ബുധനാഴ്ച വൈകുന്നേരം ചത്തു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.

 

 

Top