പുക മഞ്ഞ് രൂക്ഷം; ബെയ്ജിങ്ങില്‍ ഓറഞ്ച് അലെര്‍ട് പ്രഖ്യാപിച്ചു

BEIJING

ബെയ്ജിംഗ്: അന്തരീക്ഷ മലിനീകരണം വര്‍ധിച്ചതിനെ തുടര്‍ന്ന് ചൈനയുടെ തലസ്ഥാന നഗരിയായ ബെയ്ജിങ്ങില്‍ ഓറഞ്ച് അലെര്‍ട്
പ്രഖ്യാപിച്ചു. ശനിയാഴ്ച രാത്രിയാണ് അലെര്‍ട് പ്രഖ്യാപിച്ചത്. മലിനീകരണം സംബന്ധിച്ചു ചൈന നല്‍കുന്ന നാലു തലത്തിലുള്ള മുന്നറിയിപ്പു സംവിധാനത്തില്‍ ഏറ്റവും രൂക്ഷമായതിനു തൊട്ടു താഴെയുള്ള മുന്നറിയിപ്പാണിത്.തിങ്കള്‍ മുതല്‍ ബുധന്‍ വരെയായാണ് ഈ മുന്നറിയിപ്പ് നിലനില്‍ക്കുക.

ബെയ്ജിംഗ്, ടിയാജിന്‍, ഹെബേ എന്നിവടങ്ങളിലെ മധ്യമേഖലകളിലാണ് പുകമഞ്ഞ് പ്രശ്‌നം സൃഷ്ടിക്കുന്നത്. ഈ പ്രദേശങ്ങളില്‍ വായുവിന്റെ ഗുണനിലവാര നിരക്ക് (എക്യൂഐ) 300 വരെ ഉയരുമെന്ന് ചൈന ദേശീയ എന്‍വയോണ്മെന്റല്‍ മോണിറ്ററിങ് സെന്റര്‍ അറിയിച്ചു. മലിനീകരണം കുറയ്ക്കുന്നതിനുള്ള അടിയന്തര നടപടികള്‍ക്ക് അധികൃതര്‍ തുടക്കമിട്ടിട്ടുണ്ട്.

2013ലാണ് അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം സംബന്ധിച്ച മുന്നറിയിപ്പിനായി നാലു തലത്തിലുള്ള ‘കളര്‍ കോഡ്’ സംവിധാനം ചൈന തയാറാക്കിയത്. മൂന്നു ദിവസത്തിലേറെ തുടര്‍ച്ചയായി പുകമഞ്ഞുണ്ടായാല്‍ റെഡ് അലര്‍ട്ടും മൂന്നു ദിവസം വരെ പുകമഞ്ഞ് നിലനില്‍ക്കുമ്പോള്‍ ഓറഞ്ച് അലര്‍ട്ടും നല്‍കും. രണ്ടു ദിവസമാണെങ്കില്‍ യെലോ അലര്‍ടും ഒരു ദിവസമാണെങ്കില്‍ ബ്ലൂ അലര്‍ട്ടുമാണു നല്‍കുക.

Top