BCCI to get a new set of administrators

bcci

ദില്ലി: ബിസിസിഐ ഭരണ സമിതിയിലേക്ക് പരിഗണിക്കുന്നവരുടെ പേരുകള്‍ സുപ്രീംകോടതിക്ക് കൈമാറി .

ആമിക്കസ്‌ക്യൂറിമാരായ ഗോപാല്‍ സുബ്രഹ്മണ്യം അനില്‍ ദിവാന്‍ എന്നിവരാണ് ഒമ്പത് പേരുകള്‍ അടങ്ങിയ പട്ടിക സീല്‍ ചെയ്ത കവറില്‍ സുപ്രീം കോടതിക്ക് കൈമാറിയത്.

പേര് വിവരം പുറത്ത് വിടരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, ബിസിസിഐ ഭരണസമിതി പിരിച്ചു വിട്ട നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്ഗി സുപ്രിംകോടതിയെ സമീപിച്ചു.

റെയില്‍വേ, സായുധ സേന വിഭാഗങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവയ്ക്ക് വേണ്ടിയാണ് അറ്റോര്‍ണി ഈ ആവശ്യം ഉന്നയിച്ചത്. സംസ്ഥാന ക്രിക്കറ്റ് അസ്സോസിയേഷനുകള്‍ക്ക് മേല്‍ സുപ്രീം കോടതിക്കുള്ള അധികാരം പരിശോധിക്കേണ്ടതാണ് എന്ന് അറ്റോര്‍ണി ജനറല്‍ സൂചിപ്പിച്ചു.

ബി സി സി ഐ സ്വകാര്യ സ്ഥാപനമാണെങ്കിലും, സുപ്രീം കോടതി ഉത്തരവ് സര്‍ക്കാരിനെയാണ് ബാധിക്കുന്നത് എന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചു.

അറ്റോര്‍ണി ജനറല്‍ ആണ് ഈ ആവശ്യം സുപ്രീം കോടതിയില്‍ ഉന്നയിച്ചത്. സുപ്രീം കോടതി ഉത്തരവ് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളുടെ അവകാശത്തെ ഹനിക്കുന്നതാണെന്ന് അറ്റോര്‍ണി ജനറല്‍ കൂട്ടിച്ചേര്‍ത്തു.

Top