ദീപക് ചഹര്‍ ബുംറയ്ക്ക് പകരക്കാരനായെത്തും; ബിസിസിഐ

chahar

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ. നേരത്തെ അയര്‍ലന്‍ഡിനെതിരെ നടന്ന ആദ്യ ടി20 മത്സരത്തിനിടയിലാണ് ബുംറയുടെ ഇടത് കൈയ്യിലെ തള്ളവിരലിന് പരിക്കേറ്റത്.

കഴിഞ്ഞ സീസണ്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പവും, നിലവില്‍ ഇംഗ്ലണ്ട് പര്യടനം നടത്തുന്ന ഇന്ത്യന്‍ എ ടീമിനൊപ്പവും മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന പേസ് ബൗളര്‍ ദീപക് ചഹറാണ് ബുംറയ്ക്ക് പകരം ടീമിലെത്തുക.

നിലവില്‍ ഇംഗ്ലണ്ടില്‍ നടന്ന് കൊണ്ടിരിക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ ഇന്ത്യ എ ടീമിന് വേണ്ടി മൂന്ന് മത്സരങ്ങളില്‍ 7 വിക്കറ്റുകള്‍ വീഴ്ത്തി തകര്‍പ്പന്‍ ഫോമിലാണ് ദീപക് ചഹര്‍. നാലിന് താഴെ എക്കോണമിയില്‍ ടൂര്‍ണമെന്റില്‍ പന്തെറിഞ്ഞ ചഹറിന്റെ കരുത്തില്‍ ഇന്ത്യന്‍ എ ടീം ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലില്‍ കടന്നിട്ടുണ്ട്. നാളെ നടക്കുന്ന ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടത്തിന് ശേഷമായിരിക്കും ചഹര്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരുക.

Top