രഞ്ജി ട്രോഫി മത്സരങ്ങളില്‍ നിന്ന് വിട്ട് നിന്നു ; യുവരാജ് സിങിനെതിരെ ബിസിസിഐ

ബംഗളൂരു : ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങിനെതിരെ ബിസിസിഐ രംഗത്ത്.

രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിച്ച് ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലേര്‍പ്പെട്ട നടപടിയ്‌ക്കെതിരെയാണ് ബിസി സി ഐ രംഗത്തെത്തിയിരിക്കുന്നത്.

ഈ സീസണില്‍ പഞ്ചാബിനായി കേവലം ഒരു മത്സരത്തില്‍ മാത്രമായിരുന്നു യുവരാജ് കളിച്ചത്.

നാല് മത്സരങ്ങള്‍ ഉപേക്ഷിച്ച താരം പരിശീലനത്തിനായി ക്രിക്കറ്റ് അക്കാദമിയില്‍ ചെലവിടുകയായിരുന്നു.

ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനുള്ള പ്രാഥമിക മാനദണ്ഡമായ യോയോ ടെസ്റ്റ് മറികടക്കുകയാണ് യുവിയുടെ തീവ്ര പരിശീലനത്തിന് പിന്നിലെ ലക്ഷ്യം.

ഐപിഎല്ലിലെ താരലേലം അടുത്തിരിക്കുന്ന സമയത്തില്‍ ടീമിലെത്തുക എന്നത് യുവരാജിനെ സംബന്ധിച്ചിടത്തോളം നിര്‍ണായക കാര്യവുമാണ്.

ഇന്ത്യന്‍ ടീമിലില്ലാത്തവര്‍ക്ക് വിപണിയില്‍ വലിയ വില ലഭിക്കുകയില്ലെന്നതു തന്നെയാണ് ഇതിന് കാരണം.

അതേ സമയം പ്രാദേശിക മത്സരങ്ങളില്‍ റണ്‍ കണ്ടെത്താതെ യോയോ ടെസ്റ്റ് മാത്രം മറി കടന്നാല്‍ യുവരാജിന് ടീമിലെത്താന്‍ സാധിക്കുമോ എന്ന് ഒരു മുതിര്‍ന്ന ബിസിസിഐ പ്രതിനിധി ചോദിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

Top