Baywatch’ Teaser Trailer

രാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന താരസുന്ദരി പ്രിയങ്കാ ചോപ്രയുടെ ആദ്യ ഹോളിവുഡ് ചിത്രം ബേവാച്ചിന്റെ ട്രെയിലര്‍ പുറത്തു വന്നു.

ഡ്വെയ്ന്‍ ജോണ്‍സനാണ് നായകന്‍. ഡ്വെയ്‌നും മറ്റുതാരങ്ങളും നിറഞ്ഞു നില്‍ക്കുന്ന ട്രെയിലറില്‍ ഒരേഒരു രംഗത്തില്‍ മാത്രമാണ് പ്രിയങ്ക പ്രത്യക്ഷപ്പെടുന്നത്.

അമേരിക്കയിലെ കാലിഫോര്‍ണിയന്‍ ബീച്ചുകളിലെ ലൈഫ് ഗാര്‍ഡുകളുടെ കഥ പറയുന്ന ചിത്രം അതേ പേരില്‍ അമേരിക്കയില്‍ പ്രശസ്തമായ സീരിയലുകളിലൊന്നാണ്.

സേത് ഗോഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡ്വയ്ന്‍ ജോണ്‍സന്‍, ഡാനി ഗാര്‍ഷ്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തില്‍ നെഗറ്റീവ് റോളിലാകും പ്രിയങ്ക എത്തുക. പാരമൗണ്ട് പിക്‌ചേഴ്‌സ് റിലീസ് ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷം മെയിലാണ് തീയറ്ററുകളിലെത്തുന്നത്.

Top