ബുണ്ടസ് ലീഗ ; ബയേൺ മ്യൂണിക്കിന് രണ്ടാം ജയം, ലെപ്സിഗിന് വീണ്ടും തോൽവി

ലെപ്സിഗിനെ തോൽപിച്ച് ബയേൺ മ്യൂണിക്കിന് രണ്ടാം ജയം.

ബുണ്ടസ് ലീഗയിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ലെപ്സിഗിനെ ബയേൺ മ്യൂണിക്ക് പരാജയപ്പെടുത്തിയത്.

ബുണ്ടസ് ലീഗയിൽ കളിയുടെ രണ്ടാം പകുതിയിൽ ലെപ്സിഗിന്റെ ക്യാപ്റ്റൻ വില്ലി ഓർബാൻ ചുവപ്പ് കാർഡ് പുറത്ത് പോയി.

പത്തുപേരുമായി പൊരുതിയെങ്കിലും ലെപ്സിഗിന് പിടിച്ച് നിൽക്കാനായില്ല.

ആൻസലോട്ടിക്ക് പകരം യപ്പ് ഹൈങ്കിസ് ചുമതലയേറ്റ ശേഷമുള്ള മൂന്നാമത്തെ വിജയമാണ്.

പുതിയ ജയത്തോടെ 10 മത്സരങ്ങളിൽ നിന്നുമായി 23 പോയിന്റുമായി ഒന്നാമതാണ് ബയേൺ മ്യൂണിക്ക്.

രണ്ടാം സ്ഥാനത്ത് ഡോർട്ട്മുണ്ടും മൂന്നാമത് ലെപ്സിഗുമാണ്.

പതിമൂന്നാം മിനുട്ടിൽ അർജെൻ റോബനെ വീഴ്തിയതിനാണ് വില്ലി ഓർബാന് റെഡ് കാർഡ് ലഭിച്ചത്. വൈകാതെ ഹാമിഷ് റോഡ്രിഗസിലൂടെ ബയേൺ ലീഡ് നേടി.

മുപ്പത്തിയെട്ടാം മിനുട്ടിൽ സീസണിലെ തന്റെ പത്താം ഗോൾ നേടി ലെവൻഡോസ്കി ബവേറിയന്മാരുടെ ലീഡുയർത്തി. എന്നാൽ പരിക്ക് കാരണം താരത്തിന് കളം വിടേണ്ടി വന്നു.

രണ്ടാം പകുതിയിൽ ലെപ്സിഗ് പ്രതിരോധത്തിൽ മുന്നേറാൻ ശ്രമിച്ചപ്പോൾ ബയേണീന് 10 പേരായ ലെപ്സിഗിനെ മുതലെടുക്കാൻ കഴിഞ്ഞിരുന്നില്ല.

രണ്ടാം പകുതിയിലെ ബയേണിന്റെ പ്രകടനം യപ്പ് ഹൈങ്കിസിന് ചെറിയ തലവേദന സൃഷ്ടിച്ചിട്ടുണ്ട്.

Top