ഡല്‍ഹി ഉപതിരഞ്ഞെടുപ്പ് ആം ആദ്മി സ്ഥാനാര്‍ഥിക്ക് ഉജ്വലവിജയം

ന്യൂഡല്‍ഹി: ഭവാന മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മി സ്ഥാനാര്‍ത്ഥി രാം ചന്ദ്രയ്ക്ക് ഉജ്വല വിജയം.

കടുത്ത മത്സരം നേരിട്ട ഭവാനയില്‍ ബിജെപി സ്ഥാനാര്‍ത്ഥി വേദ് പ്രകാശാണ് രണ്ടാം സ്ഥാനത്ത്.

വോട്ടെണ്ണലില്‍ ആദ്യ ഒന്‍പത് റൗണ്ടിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുരേന്ദര്‍ കുമാര്‍ മുന്നിലായിരുന്നെങ്കിലും പിന്നീട് അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

24,052 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാം ചന്ദ്രന്റെ വിജയം.

ആംആദ്മി എംഎല്‍എയായിരുന്ന വേദ് പ്രകാശ് സ്ഥാനം രാജിവച്ചു ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് ഭവാനയില്‍ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.

Top