Barkha Shukla Singh Who Said Rahul Gandhi Unfit To Lead Congress Expelled

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയ്ക്കും അജയ് മാക്കനുമെതിരേ വിമര്‍ശനം ഉന്നയിച്ച ബര്‍ഖ ശുക്ല സിംഗിനെ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കി.

ഡല്‍ഹി മഹിള കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം കഴിഞ്ഞ ദിവസം ബര്‍ഖ സിംഗ് രാജിവെച്ചിരുന്നു.

കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കാന്‍ രാഹുല്‍ ഗാന്ധി മാനസികമായി പ്രാപ്തനല്ലെന്നാണ് ബര്‍ഖ സിംഗ് വിമര്‍ശനമുന്നയിച്ചത്.

കൂടാതെ സ്ത്രീ സുരക്ഷയും സ്ത്രീ ശാക്തികരണവും വോട്ടു ലഭിക്കുന്നതിനുവേണ്ടി മാത്രമാണ് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും അജയ് മാക്കനും ഉപയോഗിച്ചതെന്നും ബര്‍ഗ സിംഗ് കുറ്റപ്പെടുത്തി.

Top