ക്ലബ് വിടാനൊരുങ്ങി ‘ബാഴ്‌സലോണ’യുടെ സൂപ്പര്‍ താരം ജാവിയര്‍ മഷറാനോ

ബാഴ്‌സലോണയുടെ സൂപ്പര്‍ താരം ജാവിയര്‍ മഷറാനോ ക്ലബ് വിടാനൊരുങ്ങുന്നു.

തുടര്‍ച്ചയായ ഏഴു സീസണിന് ശേഷമാണ് താരം ക്ലബ് വിടാനൊരുങ്ങുന്നത്.

ഈ സീസണു ശേഷം ബാഴ്‌സലോണയിലുളള കളി മതിയാക്കാനാണു മഷറാനോയുടെ തീരുമാനം.

2010ല്‍ ലിവര്‍പൂളില്‍ നിന്നും ബാഴ്‌സയിലെത്തിയ താരം മുന്‍പ് ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായാണ് കളിച്ചിരുന്നതെങ്കിലും ബാഴ്‌സയില്‍ സെന്‍ട്രല്‍ ഡിഫന്ററായാണ് കളിക്കുന്നത്.

സാമുവല്‍ ഉംറ്റിറ്റിയുടെ ബാഴ്‌സയിലേക്കുള്ള വരവ് കളിയില്‍ അവസരം കുറച്ചതും ബാഴ്‌സ വിടാന്‍ ഈ അര്‍ജന്റീനിയന്‍ താരത്തെ പ്രേരിപ്പിച്ചു.

ദേശീയ ടീമിലേക്ക് ഇടം നേടിയെടുക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ക്ലബ് വിടാനുള്ള മഷറാനോയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

Top