സ്പാനിഷ് ലീഗ് ; മെസിയുടെ ഹാട്രിക്കില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം

ബാഴ്‌സ: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം.

എസ്പാനിയോളിനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ബാഴ്‌സ മുട്ടു കുത്തിച്ചത്.

ലയണല്‍ മെസിയുടെ ഹാട്രിക്കാണ് ബാഴ്‌സലോണയ്ക്ക് ജയമൊരുക്കിയത്.

ലൂയിസ് സുവാരസ്, ജെറാര്‍ഡ് പിക്വെ തുടങ്ങിയവരാണ് മറ്റ് സ്‌കോറര്‍മാര്‍.

ജയത്തോടെ മൂന്നു കളികളില്‍ ഒമ്പതു പോയിന്റുമായി ലാലിഗാ ടേബിളില്‍ ബാഴ്‌സ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

Top