‘ഹാട്രിക് മെസ്സി’: സ്പാനിഷ് രാജാക്കന്മാര്‍ ബാഴ്‌സലോണ തന്നെ

ബാഴ്‌സലോണ: ലയണല്‍ മെസ്സിയുടെ ഹാട്രിക്കില്‍ ബാഴ്‌സലോണ സ്പാനിഷ് ലീഗ് കിരീടം ബാഴ്‌സലോണ ഉറപ്പിച്ചു. നിര്‍ണായകമായ പോരാട്ടത്തില്‍ ഡിപോര്‍ട്ടിവോയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് ബാഴ്‌സയുടെ കിരീടനേട്ടം. കറ്റാലന്‍ സംഘത്തിന്റെ 25ാം കിരീടനേട്ടമാണിത്. കഴിഞ്ഞ ആഴ്ച സെവിയ്യയെ തോല്‍പ്പിച്ച് സ്പാനിഷ് കപ്പും ബാഴ്‌സ സ്വന്തമാക്കിയിരുന്നു.

മത്സരത്തിന്റെ ആറാം മിനിറ്റില്‍ കുടീഞ്ഞോയുടെ ഗോളിലാണ് ബാഴ്‌സ ആദ്യം മുന്നിലെത്തിയത്. 37, 81, 84 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഹാട്രിക് ഗോളുകള്‍. ഇതോടെ സീസണില്‍ മെസ്സി 32 ഗോളുകള്‍ തികച്ചു. 39ാം മിനിറ്റില്‍ ലൂക്കാസ് പെരസും 63ാം മിനിറ്റില്‍ കൊളാകുമാണ് ഡിപോര്‍ട്ടിവോയ്ക്കായി ഗോള്‍ കണ്ടെത്തിയത്.

34 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 86 പോയിന്റാണ് ബാഴസക്കുള്ളത്. രണ്ടാമതുള്ള അത്‌ല്റ്റിക്കോയ്ക്ക് 75 പോയന്റാണുള്ളത്. അവശേഷിക്കുന്ന എല്ലാ മത്സരങ്ങള്‍ ജയിച്ചാലും അതലറ്റിക്കോയ്ക്ക് ഇനി ബാഴ്‌സയ്‌ക്കൊപ്പം എത്താന്‍ സാധിക്കില്ല. റയല്‍ മാഡ്രിഡാണ് മൂന്നാം സ്ഥാനത്ത്. നാല് മത്സരങ്ങള്‍ ബാക്കിനില്‍ക്കെയാണ് ബാഴ്‌സയുടെ കിരീടനേട്ടം.

Top