യുവേഫ ചാമ്പ്യന്‍സ് ലീഗ്‌ ; എതിരില്ലാത്ത 3 ഗോളുകള്‍ക്ക്‌ യുവന്റസിനെ തറപറ്റിച്ച്‌ ബാഴ്‌സലോണ

Untitled-1-Brcelona

ബാഴ്‌സ: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസിന് എതിരെ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം.

എതിരില്ലാത്ത 3 ഗോളുകള്‍ക്കാണ് മെസ്സിയും സംഘവും യുവന്റസിനെ തറപറ്റിച്ചത്.

കഴിഞ്ഞ സീസണില്‍ പുറത്താക്കിയ യുവന്റസിനുള്ള മധുര പ്രതികാരം കൂടിയായി ബാഴ്‌സലോണ സംഘത്തിന്റെ ജയം.

പുത്തന്‍ ആക്രമണ ത്രയമായ മെസ്സി, സുവാരസ്, ഡെംബലെ സഖ്യത്തിനു മുന്നില്‍ ഇറ്റാലിയന്‍ പ്രതിരോധനിരയുടെ കാലിടറി.

ബാഴ്‌സയുടെ ആദ്യ ഗോള്‍ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈം വരെ തടയാനായത് മാത്രമാണ് മത്സരത്തില്‍ നിന്നുള്ള യുവന്റസിന്റെ നേട്ടം.

46-ാം മിനുട്ടിലായിരുന്നു സുവാരസിന്റെ അസിസ്റ്റില്‍ മെസ്സി കരിയറില്‍ ആദ്യമായി ബുഫണിനെ കീഴടക്കി ആദ്യ ഗോള്‍ നേടിയത്.

രണ്ടാം പകുതിയില്‍ 56-ാം മിനുട്ടില്‍ ബാഴ്‌സലോണ ലീഡ് ഉയര്‍ത്തി, 69-ാം മിനുട്ടില്‍ മെസ്സി നേടിയ ഗോളില്‍ ലീഡ് മൂന്നായി ഉയര്‍ന്നു.Related posts

Back to top