പോള്‍ പോഗ്ബക്കു വേണ്ടിയുള്ള നീക്കങ്ങള്‍ ബാഴ്‌സലോണ ഉപേക്ഷിച്ചു

pogba

ഫ്രഞ്ച് സൂപ്പര്‍താരമായ പോള്‍ പോഗ്ബക്കു വേണ്ടിയുള്ള നീക്കങ്ങള്‍ ബാഴ്‌സലോണ ഉപേക്ഷിച്ചതായി ക്ലബിന്റെ സ്‌പോര്‍ടിങ്ങ് ഡയറക്ടര്‍ അരിയേഡോ ബ്രൈഡ. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ പോഗ്ബയെ ഇംഗ്ലണ്ടില്‍ നിന്നും സ്പാനിഷ് ടീമിലെത്തിക്കാന്‍ ബാഴ്‌സ ശ്രമം നടത്തിയിരുന്നു.

പോഗ്ബക്കു വേണ്ടിയുള്ള ശ്രമങ്ങള്‍ അവസാനിച്ചതോടെ പിഎസ്ജി താരം അഡ്രിയന്‍ റാബിയട്ട്, അയാക്‌സ് താരം ഫ്രാങ്ക് ഡി ജോംഗ് എന്നിവര്‍ക്കു വേണ്ടിയുള്ള ശ്രമങ്ങള്‍ ബാഴ്‌സലോണ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ഫ്രാന്‍സിനൊപ്പം ലോകകപ്പ് സ്വന്തമാക്കിയ പോഗ്ബ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് ബാഴ്‌സയിലേക്കോ മുന്‍ ക്ലബായ യുവന്റസിലേക്കോ ചേക്കേറുമെന്നായിരുന്നു അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നത്. എന്നാല്‍ സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ നിരവധി താരങ്ങളെ സ്വന്തമാക്കിയതു കൊണ്ട് ഇനിയൊരു വന്‍ തുകയുടെ ട്രാന്‍സ്ഫറിനു ബാഴ്‌സ മുതിരില്ലെന്നും അതുകൊണ്ടു തന്നെ ഫ്രഞ്ച് താരത്തെ വാങ്ങാന്‍ സാധ്യതയില്ലെന്നും ബ്രൈഡ പറഞ്ഞു.

Top