Barcelona 3 Real Sociedad 2: Messi shines to keep pressure on Madrid

ബാഴ്‌സലോണ: ലയണല്‍ മെസിയുടെ ഇരട്ട ഗോള്‍ മികവില്‍ റയല്‍ സൊസിയാഡിനെ പരാജയപ്പെടുത്തി ബാഴ്‌സലോണ .

രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ വിജയം. മെസി ഗോളടിച്ച് തിളങ്ങിയ മത്സരത്തില്‍ സൊസിയാഡ് പൊരുതി തോല്‍ക്കുകയായിരുന്നു.

മെസി 17, 37 മിനിറ്റുകളില്‍ ബാഴ്‌സയ്ക്കു ലീഡ് സമ്മാനിച്ചു. എന്നാല്‍ ഉംതിതിയുടെ ഓണ്‍ ഗോളില്‍ ബാഴ്‌സയുടെ ലീഡ് സൊസിയാഡ് ഒന്നായി കുറച്ചു. രണ്ടു മിനിറ്റിനുള്ളില്‍ ബാഴ്‌സ ലീഡ് വീണ്ടും വര്‍ധിപ്പിച്ചു. മെസിയുടെ ക്രോസില്‍ അല്‍കാസറാണ് ഗോള്‍ നേടിയത്. എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ചാവി പ്രീറ്റോ ബാഴ്‌സയുടെ ലീഡ് വീണ്ടും താഴ്ത്തി.
ആദ്യ പകുതിയിലെ അഞ്ചു ഗോളുകള്‍ക്കു ശേഷം രണ്ടാം പകുതി ഗോള്‍ രഹിതമായിരുന്നു.

Top