Barca Release Statement On Messi Ban

നൗകാമ്പ് : അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസിയെ നാല് രാജ്യാന്തര മത്സരങ്ങളില്‍നിന്നു വിലക്കിയ നടപടി നീതീകരിക്കാന്‍ കഴിയാത്തതാണെന്ന് സ്പാനിഷ് ക്ലബ് ബാഴ്സലോണ. നിരാശയും അമര്‍ഷവും ഉണ്ടാക്കുന്ന നടപടിയാണെന്നും ബാഴ്സ പ്രതികരിച്ചു.

കളത്തിനു പുറത്തും അകത്തും മാന്യമായി പെരുമാറുന്ന വ്യക്തിയാണ് മെസി. ക്ലബ് മെസിക്ക് എല്ലാവിധ പിന്തുണയും നല്‍കും ബാഴ്സ പ്രസ്താവനയില്‍ വ്യക്തമാക്കി.

ചിലിയുമായുള്ള ലോകകപ്പ് യോഗ്യതാമത്സരത്തിനിടെ റഫറിയെ അസഭ്യം പറഞ്ഞതിനാണ് മെസിക്ക് വിലക്കേര്‍പ്പെടുത്തിയത്.

കളിക്കിടെ രോഷാകുലനായ മെസി റഫറിയെ പച്ചത്തെറി വിളിച്ചുവെന്നാണ് ആരോപണം. ചിലിക്കെതിരായ മത്സരത്തില്‍ ബ്രസീലിയന്‍ റഫറി ആദ്യ ഘട്ടത്തില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ മത്സര ശേഷം പുറത്തുവന്ന വീഡിയോയിലാണ് മെസിയുടെ ചൂടന്‍ പെരുമാറ്റം ശ്രദ്ധയില്‍പെട്ടത്. ഇതേത്തുടര്‍ന്ന് മെസിയെ ലോകകപ്പ് യോഗ്യതയിലും മറ്റ് മത്സരങ്ങളില്‍ നിന്നും വിലക്കുകയായിരുന്നു.

Top