banks will now report deposits of rs 10 lakh per year

രു വര്‍ഷം 10 ലക്ഷത്തിലധികം രൂപയുടെ ഇടപാടുകള്‍ നടത്തുന്നവരെ നിരീക്ഷിക്കാന്‍ ആദായ നികുതി വകുപ്പ്.

പത്തുലക്ഷം രൂപയുടെ നിക്ഷേപമോ അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ബില്ലിനത്തില്‍ ഒരു ലക്ഷം രൂപയില്‍ അധികമോ അടയ്ക്കുന്നവരുടെ വിവരങ്ങള്‍ അറിയിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ബാങ്കുകള്‍ക്ക് വലിയ നിക്ഷേപങ്ങളുടെ വിവരങ്ങള്‍ ആദായ നികുതി വകുപ്പിനെ അറിയിക്കാന്‍ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം തയ്യാറാക്കുമെന്നും കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.

Top