ബാങ്ക് ജോലിക്കാരെ വിവാഹം കഴിക്കരുതെന്ന് ; മുസ്ലീം സംഘടനയുടെ ഫത്വ

MARRIAGE

ലഖ്‌നൗ: ബാങ്ക് ജോലിക്കാരായവരെ വിവാഹം കഴിക്കരുതെന്ന് മുസ്ലീം സംഘടനയുടെ ഫത്വ. ലഖ്‌നൗവിലെ ദാറുല്‍ ഉലും ആണ് ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്. ബാങ്ക് ജീവനക്കാര്‍ സമ്പാദിക്കുന്ന പണം ഹറാമാണെന്നും, അവരെ വിവാഹം കഴിക്കരുതെന്നുമാണ് ഫത്വ.

പിതാവ് ബാങ്ക് ജോലിയിലൂടെ പണം സമ്പാദിക്കുന്ന കുടുംബത്തില്‍ നിന്ന് വിവാഹം കഴിക്കാമോ എന്ന യുവാവിന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് ദാറുല്‍ ഉലൂം ഫത്വ പുറപ്പെടുവിച്ചത്.

പലിശ ഇടപാടുകള്‍ നടക്കുന്ന ബാങ്കുകളില്‍ നിന്നുള്ള പണം ശരി അത്ത് നിയമപ്രകാരം തെറ്റാണെന്നാണ് ഇസ്ലാം മതവിശ്വാസികളുടെ നിലപാട് വ്യക്തമാക്കിയത്. ഈ വിശ്വാസപ്രകാരമാണ് സംഘടന ഫത്വ പുറപ്പെടുവിച്ചത്.

ഹറാമെന്നോ ഇസ്ലാം വിരുദ്ധമെന്നോ കരുതപ്പെടുന്ന ബിസിനസുകളില്‍ പണം നിക്ഷേപിക്കുന്നതും ശരി അത്ത് നിയമപ്രകാരം തെറ്റാണ്. മദ്യം, മയക്കുമരുന്ന്, യുദ്ധോപകരണങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളില്‍ ഇസ്ലാം മതവിശ്വാസികള്‍ പണം നിക്ഷേപിക്കരുതന്നാണ് മതനിയമം. അതിനാല്‍ ഇസ്ലാമിക് ബാങ്കിങ് ആണ് ഇസ്ലാം മതരാഷ്ട്രങ്ങള്‍ അനുവര്‍ത്തിച്ച് പോരുന്നത്.

Top