ബല്‍റാമിന് പൊലീസ് സംരക്ഷണം വേണം; ആവശ്യവുമായി ഡി.ജി.പിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

ramesh chennithala

തിരുവനന്തപുരം: എകെജിക്കെതിരെയുള്ള വിവാദ പരാമര്‍ശത്തിന്റെപേരില്‍ എം.എല്‍.എ വി.ടി.ബല്‍റാമിനെ സി.പി.എം പ്രവര്‍ത്തകര്‍ കായികമായി ആക്രമിക്കുകയും അദ്ദേഹത്തിന്റെ പൊതു പരിപാടികളില്‍ അക്രമം അഴിച്ചു വിടുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ബല്‍റാമിന് പൊലീസ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡി.ജി.പിക്ക് കത്ത് നല്‍കി.

ഭരണഘടന ഉറപ്പു നല്‍കുന്ന പൗരന്റെ മൗലികാവകാശങ്ങളുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും നഗ്‌നമായ ലംഘനമാണ് ഇപ്പോള്‍ നടക്കുന്നത്. ഉത്തരവാദപ്പെട്ട ഒരു ജനപ്രതിനിധിക്ക് നേരെ ഇങ്ങനെ അതിക്രമമുണ്ടാവുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. മാത്രമല്ല ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ നേതാക്കള്‍ നടത്തുന്ന കൊലവിളി പ്രസംഗങ്ങള്‍ക്ക് സമാനമായ രീതിയിലാണ് ബല്‍റാമിനെതിരെ ചില സി.പി.എംനേതാക്കള്‍ പ്രസംഗിക്കുന്നത്. ഈ നിയമലംഘനങ്ങള്‍ക്കും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ പൊലീസ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കുകയും നിയമസഭാ സാമാജികനെന്ന നിലയിലുള്ള ബല്‍റാമിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സ്വതന്ത്രമായി തന്റെ കടമ നിര്‍വഹിക്കുന്നതിനും പൊലീസ് സംരക്ഷണം നല്‍കണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

Top