Baleno RS started their booking

വര്‍ഷം തുടര്‍ച്ചയായ രണ്ടാമത്തെ വിജയം ലക്ഷ്യമിട്ട് മാരുതിയുടെ ബലേനോ RS ബുക്കിങ് ആരംഭിച്ചു. കമ്പനിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ വെബ്‌സൈറ്റിലുടെ 11000 രൂപ നല്‍കി ബലേനോ RS ഇപ്പോള്‍ ബുക്ക് ചെയ്യാം.

ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ആദ്യമായി അവതരിപ്പിച്ച RS അടുത്ത മാസം മാര്‍ച്ച് 3ന് ഔദ്യോഗികമായി ഇന്ത്യയില്‍ പുറത്തിറക്കും. കരുത്തുറ്റ പുതിയ 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് എഞ്ചിനാണ് വാഹനത്തിന്റെ പ്രധാന സവിശേഷത.ഏകദേശം 89 ലക്ഷത്തിനുള്ളിലായിരിക്കും ബലേനോ ആര്‍ എസിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില.

998 സിസി ത്രീ സിലിണ്ടര്‍ ടര്‍ബോപെട്രോള്‍ ബൂസ്റ്റര്‍ജെറ്റ് എഞ്ചിന്‍ പരമാവധി 5500 ആര്‍പിഎമ്മില്‍ 100 ബിഎച്ച്പി കരുത്തും പരമാവധി 1700 ആര്‍പിഎമ്മില്‍ 150 എന്‍എം ടോര്‍ക്കുമാണ് നല്‍കുക. എന്നാല്‍ ആഗോള വിപണിയില്‍ ഇതേ എഞ്ചിന്‍ 1110 ബിഎച്ച്പി കരുത്തും 175 എന്‍എം ടോര്‍ക്കുമേകും. ബലേനോയുടെ ഉയര്‍ന്ന ആല്‍ഫ വകഭേദത്തില്‍ മാത്രമാണ് RS പതിപ്പ് ലഭ്യമാകുക.

ഡ്യുവല്‍ എയര്‍ബാഗ്, ആന്റിലോക്കിങ് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഫോര്‍സ് ഡിസ്ട്രിബ്യൂഷന്‍ എന്നിവ ഉള്‍ക്കൊള്ളിച്ച് സുരക്ഷയിലും ബലേനോ മുന്‍പന്തിയിലെത്താന്‍ ശ്രമിച്ചിട്ടുണ്ട്.

Top