മാറ്റ് ബ്ലാക് പെയിന്റ് സ്‌കീമില്‍ ബജാജിന്റെ സ്‌പോര്‍ട്‌സ് ക്രൂയിസര്‍ ഡോമിനാര്‍ 400

മാറ്റ് ബ്ലാക് പെയിന്റ് സ്‌കീമില്‍ ബജാജിന്റെ സ്‌പോര്‍ട്‌സ് ക്രൂയിസര്‍ ഡോമിനാര്‍ 400 ഇന്ത്യന്‍ വാഹന
വിപണിയില്‍ എത്തി.

മൂണ്‍ വൈറ്റ്, മിഡ്‌നൈറ്റ് ബ്ലൂ, ട്വിലൈറ്റ് പ്ലം കളര്‍ സ്‌കീമുകളിലാണ് ഡോമിനാര്‍ 400 നേരത്തെ ലഭ്യമായിരുന്നത്.

മുന്‍ മോഡലുകള്‍ക്ക് സമാനമായ വിലയില്‍ തന്നെയാണ് മാറ്റ് ബ്ലാക് എഡിഷന്‍ ഡോമിനാര്‍ 400 എത്തുന്നത്.

373.3 സിസി സിംഗിള്‍, ലിക്വിഡ് കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനിലാണ് ബജാജ് ഡോമിനാര്‍ 400 ഒരുങ്ങുന്നത്.

34.5 bhp കരുത്തും 35 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സ് ഇടംപിടിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ കുത്തക തകര്‍ക്കുകയാണ് ഡോമിനാര്‍ 400 ന്റെ ലക്ഷ്യം.

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഡോമിനാര്‍ 400 ന് വേണ്ടത് 8.23 സെക്കന്‍ഡുകളാണ്. എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സ്ലിപ്പര്‍ ക്ലച്ച്, ഡ്യൂവല്‍ചാനല്‍ എബിഎസ് എന്നിങ്ങനെ നീളുന്നതാണ് ബജാജ് ഡോമിനാര്‍ 400 ലെ ഫീച്ചറുകള്‍.

1.41 ലക്ഷം രൂപ വിലയിലാണ് മാറ്റ് ബ്ലാക് എഡിഷന്‍ ബജാജ് ഡോമിനാര്‍ 400 (എബിഎസ് ഇല്ലാത്ത വേര്‍ഷന്‍) സാന്നിധ്യമറിയിക്കുക. അതേസമയം, 1.55 ലക്ഷം രൂപ വിലയിലാണ് എബിഎസ് മോഡല്‍ ഡോമിനാര്‍ 400 നെ ബജാജ് ഒരുക്കുന്നതും.

Top