ദീപാവലി ആഘോഷമാക്കാന്‍ ‘കളര്‍ഫുള്‍’ ആയി ബജാജിന്റെ ‘പള്‍സര്‍ RS 200’

വിപണിയില്‍ ദീപാവലിയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായികൊണ്ടിരിക്കെ RS 200 ന്റെ സിംഗിള്‍ ചാനല്‍ എബിഎസ് പതിപ്പില്‍ പുതിയ കളര്‍ ഓപ്ഷനുകളെ പുറത്തിറക്കുന്നു.

പുതിയ കളറും സ്റ്റിക്കറുകളുടെ അഭാവവും, മോട്ടോര്‍സൈക്കിളിന്റെ ലുക്ക് മൊത്തത്തില്‍ മാറ്റിയിരിക്കുകയാണ്.

റെഡ്, യെല്ലോ നിറഭേദങ്ങളിലാണ് പള്‍സര്‍ RS 200 നെ ബജാജ് ഔദ്യോഗികമായി അണിനിരത്തുന്നത്.

ബിഎസ്‌-IV നിര്‍ദ്ദേങ്ങള്‍ പാലിച്ചെത്തിയ 2017 പള്‍സര്‍ RS 200ല്‍ ലേസര്‍ എഡ്ജ് തീമിലുള്ള പുതിയ ഗ്രാഫൈറ്റ് ബ്ലാക്, റേസിംഗ് ബ്ലൂ പെയിന്റ് സ്‌കീമുകളെയും ബജാജ് അവതരിപ്പിച്ചിരുന്നു.

bajaj02

ഡീലര്‍ഷിപ്പില്‍ നിന്നുള്ള പുതിയ ഓറഞ്ച്, ഗ്രീന്‍ നിറഭേദങ്ങള്‍, മോട്ടോര്‍സൈക്കിളിന് പുത്തന്‍ മുഖഭാവമാണ് നല്‍കുന്നത്.

അതേസമയം, മോട്ടോര്‍സൈക്കിളിന്റെ മെക്കാനിക്കല്‍ ഫീച്ചറുകളില്‍ മാറ്റമില്ല.

199.5 സിസി ലിക്വിഡ്കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനിലാണ് പള്‍സര്‍ RS 200 ഒരുങ്ങുന്നത്.24 bhp കരുത്തും 18.6 Nm torque ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ബജാജ് ഒരുക്കുന്നത്.

കസ്റ്റം പെയിന്റ് സ്‌കീം നേടിയ മോഡലുകള്‍ക്ക് 1000 രൂപ മുതല്‍ 2000 രൂപ വരെയാണ് ഡീലര്‍ഷിപ്പ് നിശ്ചയിച്ചിരിക്കുന്ന വിലവര്‍ധനവ്.

1.21 ലക്ഷം രൂപയാണ് പള്‍സര്‍ RS 200 നോണ്‍എബിഎസ് പതിപ്പിന്റെ വില. 1.33 ലക്ഷം രൂപയാണ് പള്‍സര്‍ RS 200 സിംഗിള്‍ ചാനല്‍ എബിഎസ് പതിപ്പിന്റെ വില.

Top