പള്‍സര്‍ LS135 നെ വിപണിയില്‍ നിന്നും പിന്‍വലിച്ച് ബജാജ്

bajaj-pulsar 135

നാലു വാല്‍വ് ടെക്‌നോളജിയില്‍ ഒരുങ്ങിയ ഇന്ത്യയിലെ ആദ്യ ബൈക്കായ പള്‍സര്‍ LS135 മോഡലിനെ വിപണിയില്‍ നിന്നും ബജാജ് പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. പള്‍സര്‍ 135 നെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും കമ്പനി നീക്കം ചെയ്തു. ബേബി പള്‍സറിന്റെ ഉത്പാദനം നിര്‍ത്തിയിട്ടില്ലെങ്കിലും ഇന്ത്യയില്‍ പള്‍സര്‍ LS135 ഇനി മുതല്‍ ലഭ്യമാകില്ല.

13 bhp കരുത്തും 11 Nm torqueഉം ഉത്പാദിപ്പിക്കുന്ന 135 സിസി എഞ്ചിനാണ് പള്‍സര്‍ 135 ല്‍. അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സാണ് മോഡലില്‍ ഉള്ളത്. ഡിസ്‌കവര്‍ 125, V 125 ബൈക്കുകള്‍ മാത്രമാണ് 125 സിസി ശ്രേണിയില്‍ ബജാജിന് ഇനിയുള്ളത്.

Top