അവഞ്ചര്‍ സ്ട്രീറ്റ് 150 വിപണിയില്‍ നിന്നും പിന്‍വലിച്ചു; പകരം ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 180 എത്തുന്നു

bajaj avanjar 180

വഞ്ചര്‍ സ്ട്രീറ്റ് 150 ക്രൂയിസര്‍ ബൈക്കിനെ ബജാജ് ഇന്ത്യയില്‍ പിന്‍വലിക്കുന്നു. ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും അവഞ്ചര്‍ സ്ട്രീറ്റ് 150 യുടെ പേര് കമ്പനി എടുത്തുമാറ്റി.

എന്നാല്‍ അവഞ്ചര്‍ സ്ട്രീറ്റ് 150 യെ പിന്‍വലിച്ചില്ലെന്നും മറിച്ച് അവഞ്ചര്‍ സ്ട്രീറ്റ് 180 എന്ന പേരില്‍ മോഡലിനെ അപ്‌ഗ്രേഡ് ചെയ്തതാണെന്നാണ് ബജാജിന്റെ വാദം. 83,475 രൂപയാണ് മോഡലിന്റെ എക്‌സ്‌ഷോറൂം വില (ദില്ലി).

അവഞ്ചര്‍ 180 യിലെ 178.6 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന് 8,500 rpm ല്‍ 15.3 bhp കരുത്തും 6,500 rpm ല്‍ 13.7 Nm toruqe ഉം സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സാണുള്ളത്. 150 കിലോഗ്രാമാണ് ബൈക്കിന്റെ ഭാരം. 13 ലിറ്ററാണ് ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 180 യുടെ ഇന്ധനശേഷി. 260 mm ഡിസ്‌ക് മുന്നിലും 130 mm ഡ്രം പിന്നിലും ക്രൂയിസറില്‍ ബ്രേക്കിംഗ് നിറവേറ്റും.

Top