ബാഗ്ദാദില്‍ വീണ്ടും സ്‌ഫോടനം; എട്ട് പേര്‍ മരിച്ചു, 30 പേര്‍ക്ക് പരുക്ക്

ബാഗ്ദാദ്:ബാഗ്ദാദില്‍ വീണ്ടും സ്‌ഫോടനം. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഒരു കെട്ടിടത്തിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ എട്ട് പേര്‍ മരിച്ചു. 30 പേര്‍ക്ക് പരുക്കേറ്റു.

ഇറാഖില്‍ തലസ്ഥാനമായ താജി ജില്ലയിലാണ് സ്‌ഫോടനം നടന്നത്. പ്രാദേശിക ആശുപത്രിയില്‍ നിന്ന് മരിച്ചവരുടെ എണ്ണ കൃത്യമായി ലഭിച്ചിട്ടില്ലാത്തതിനാല്‍ മരണസംഖ്യ കൂടുമെന്ന് റിപ്പോര്‍ട്ടുണ്ട്.

ഇസ്ലാമിക് സ്‌റ്റേറ്റ് ഗ്രൂപ്പിനോട് താല്പര്യം കാണിച്ച ഗ്രൂപ്പുകളിലെ അംഗങ്ങളാണ് മരിച്ചവരില്‍ ഭൂരിഭാഗം പേരുമെന്ന് പൊലീസ് അറിയിച്ചു.

Top