BAFTA AWARDS ANNUONCED

ലണ്ടന്‍: ബ്രിട്ടീഷ് അക്കാദമി ഫിലിം ആന്‍ഡ് ടെലിവിഷന്‍ അവാര്‍ഡുകള്‍ (ബാഫ്റ്റ) പ്രഖ്യാപിച്ചു. അഞ്ച് പുരസ്‌കാരങ്ങള്‍ വാരികൂട്ടി ‘ലാ ലാ ലാന്‍ഡ്’ ബാഫാറ്റയില്‍ തിളങ്ങി.

ഡേമിയന്‍ ഷസെല്‍ ഒരുക്കിയ ‘ലാ ലാ ലാന്‍ഡ്’ മികച്ച ചിത്രമായും ഇതേ ചിത്രത്തിലെ അഭിനയത്തിന് എമ്മ സ്റ്റോണിനെ മികച്ച നടിയായും തെരഞ്ഞെടുത്തു. മാഞ്ചെസ്റ്റര്‍ ബൈ ദ് സീ എന്ന ചിത്രത്തിലെ അഭിനയത്തിന് കാസി അഫ്‌ളെക്കാണു മികച്ച നടനുള്ള പുരസ്‌കാരം.

ലയണ്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരം ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് നടന്‍ ദേവ് പട്ടേല്‍ സ്വന്തമാക്കി.

Top