നരേന്ദ്ര മോദിക്കെതിരെ അപകീര്‍ത്തികരമായ സേര്‍ച്ച് റിസള്‍ട്ട് ; ഗൂഗിളിനെതിരെ കേസ്

ഷാജഹാന്‍പുര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോശമായി ചിത്രീകരിക്കുന്ന സേര്‍ച്ച് റിസള്‍ട്ട് നല്‍കിയ സംഭവത്തില്‍ ഗൂഗിളിനെതിരെ കേസ്.

അഭിഭാഷകനായ നന്ദകിഷോറിന്റെ പരാതിയില്‍ ഐടി ആക്ട് പ്രകാരമാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് യുപിയിലെ ഷാജഹാന്‍പുര്‍ എസ്പി കമാല്‍ കിഷോര്‍ അറിയിച്ചു.

2015 മുതൽ പ്രധാനമന്ത്രിയുടെ പേര് സെർച്ച് ചെയ്യുമ്പോൾ അപകീർത്തിപരമായ രീതിയിലാണ് കാണിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

കേസുമായി ബന്ധപ്പെട്ട് നോട്ടീസ് ലഭിക്കാതെ വിഷയത്തില്‍ പ്രതികരിക്കാനാകില്ലെന്ന്‌ ഗൂഗിള്‍ വക്താവ് വ്യക്തമാക്കി.

ഇന്ത്യയിലെ കുപ്രസിദ്ധരായ പത്തു ക്രിമിനലുകളെ സെര്‍ച്ച് ചെയ്യുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വരുന്നതുമായ സംഭവത്തില്‍ ഗൂഗിള്‍ നേരത്തെ മാപ്പു പറഞ്ഞിരുന്നു.

Top