baby anjeri murder case-hariji-mm mani

തൊടുപുഴ: ബേബി അഞ്ചേരി വധക്കേസില്‍ വിധി പറയുന്നതു കോടതി ഈ മാസം 24ലേക്കു മാറ്റി. കേസിലെ രണ്ടാം പ്രതിയാണ് മന്ത്രി എം.എം.മണി.

കോടതി കൂടിയ ഉടന്‍തന്നെ കേസ് വിധിപറയുന്നതു മാറ്റിവയ്ക്കുന്നതായി ജഡ്ജി അറിയിക്കുകയായിരുന്നു.

കേസില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയിലാണ് മുട്ടം സെഷന്‍സ് കോടതിയുടെ നടപടി. സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ഹര്‍ജിയില്‍മേലും വിധി പറയുന്നത് 24ലേക്കു മാറ്റി.

എം.എം.മണി, കെ.കെ.ജയചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണു കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രോസിക്യൂഷന്‍ വാദം.

അതേസമയം, ഹൈക്കോടതി ഉള്‍പ്പെടെ തള്ളിയ കേസില്‍ പുനരന്വേഷണം നടത്താനാകില്ലെന്നു പ്രതിഭാഗവും വാദിക്കുന്നു.

Top