babri masjid case on supreme court

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രം, ബാബ്‌റി മസ്ജിദ് വിഷയം കോടതിക്ക് പുറത്ത് ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് സുപ്രീം കോടതി.

പ്രശ്‌ന പരിഹാരത്തിന് മധ്യസ്ഥതക്കു തയ്യാറാണ്, പ്രശ്‌നം രമ്യമായി ഒത്തു തീര്‍ക്കണം. വിശ്വാസകാര്യങ്ങളില്‍ കോടതിക്കു പുറത്തുള്ള ഒത്തു തീര്‍പ്പാണ് നല്ലതെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ് കഹാര്‍ വ്യക്തമാക്കി.

എത്രയും വേഗം രാമക്ഷേത്ര നിര്‍മ്മാണത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദേശം. ഹര്‍ജിയില്‍ അടുത്തയാഴ്ച വാദം കേള്‍ക്കും.

2010 ലാണ് അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി മരവിപ്പിച്ചത്. ആറ് വര്‍ഷമായി പ്രശ്‌നം കോടതിയുടെ പരിഗണനയിലാണ്.

Top