അയോധ്യയില്‍ രാമക്ഷേത്രം എന്നത്‌ വെറും ആഗ്രഹം മാത്രമല്ലെന്ന്‌ മോഹന്‍ ഭാഗവത്

mohanbadgavath

ഭോപ്പാല്‍: അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന് ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത്. അയോധ്യയില്‍ ക്ഷേത്രം പണിയുമെന്ന് ആര്‍.എസ്.എസ് ദൃഢനിശ്ചയമെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാമജന്മ ഭൂമിയില്‍ ക്ഷേത്രമെന്നത് വെറും ആഗ്രഹം മാത്രമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല അയോധ്യയില്‍ ക്ഷേത്രം വേണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങള്‍ രാമന്റെ പാത പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഛത്രപൂരില്‍ മഹാരാജ ഛത്രശാലിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top