Ayodhya dispute: AIMPLB ready for out-of-court settlement under SC directives case

ayodhya-case

ലഖ്‌നൗ: അയോധ്യ കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന് ഓള്‍ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്.

കഴിഞ്ഞ ദിവസം കോടതിക്ക് പുറത്ത് വിഷയം ഒത്തുതീര്‍ക്കാന്‍ ശ്രമിക്കണമെന്നും സമ്മതമാണെങ്കില്‍ മധ്യസ്ഥത വഹിക്കാമെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു.

.ഇതു അംഗീകരിച്ചു കൊണ്ടാണ് ഇപ്പോള്‍ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അംഗം മൗലാന ഖാലിദ് റഷീദ് രംഗത്ത് വന്നിരിക്കുന്നത്.കോടതിയുടെ നിരീക്ഷണത്തില്‍ ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന് ഇദ്ദേഹം പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഒത്തുതീര്‍പ്പ് വ്യവസ്ഥ സുപ്രീം കോടതി മുന്നോട്ട് വെച്ചെങ്കിലും അതിന് തയ്യാറല്ലെന്ന നിലപാടിലാണ് വഖഫ് ബോര്‍ഡ്. സൗഹാര്‍ദ്ദപരമായ പരിഹാരം ഈ വിഷയത്തില്‍ അസാധ്യമാണെന്നാണ് വഖഫ് ബോര്‍ഡിന്റെ നിലപാട്.

Top