സ്റ്റിയറിങ്ങും പെഡലുകളും ഇല്ലാത്ത കാര്‍ വികസിപ്പിച്ചതായി ജനറല്‍ മോട്ടോഴ്‌സ്

general motors

സ്റ്റിയറിങ്ങും, പെഡലുകളും ഇല്ലാത്ത കാര്‍ വികസിപ്പിച്ചതായി ജനറല്‍ മോട്ടോഴ്‌സ്. മുഴുവനായും ഓട്ടോമേഷന്‍ ടെക്‌നോളജിയുമായാണ് ജനറല്‍ മോട്ടോഴ്‌സ് എത്തുക. ഷെവര്‍ലെ ബോള്‍ട്ട് ഇവി എന്നാണ് ക്രൂസ് എവി വിഭാഗത്തില്‍പ്പെട്ട ഇലക്ട്രിക് കാറിന്റെ പേര്.

എവിടേക്കു പോകണം എന്നതു സംബന്ധിച്ചു വാഹനത്തിനുള്ള മാപ്പില്‍ രേഖപ്പെടുത്തിയാല്‍ വാഹനം തനിയെ നീങ്ങുമെന്നാണ് ജനറല്‍ മോട്ടോഴ്‌സ് പറയുന്നത്. ലേസര്‍ സെന്‍സര്‍, ക്യാമറ, റഡാര്‍ എന്നിങ്ങനെയുള്ള സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് കാറിന്റെ ഓട്ടം.

cheverlet-cars

cheverlet-cars

ഇതിനായി പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത മാപ്പിങ് ടെക്‌നോളജിയാണുള്ളത്. കാറിന്റെ മാസങ്ങള്‍ നീണ്ട പരീക്ഷണ ഓട്ടം അവസാനിച്ചതിനു ശേഷമാണ് വാണിജ്യാടിസ്ഥാനത്തില്‍ വാഹനം വില്‍ക്കാന്‍ തയ്യാറാണെന്ന് ജനറല്‍ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്.

Top