സ്വവർഗ വിവാഹ നിയമം ; ഉറച്ച പിന്തുണയോടെ വോട്ട് നൽകി ഓസ്‌ട്രേലിയൻ ജനത

സിഡ്‌നി : ഓസ്ട്രേലിയൻ ജനത സ്വവർഗ്ഗ വിവാഹത്തിന് നൽകിയത് വൻ സ്വീകാര്യത.

2017 അവസാനത്തോടെ നിയമമാകുന്ന സ്വവർഗ വിവാഹത്തിന് ഓസ്ട്രേലിയൻ ജനത വോട്ട് നൽകി പിന്തുണ അറിയിച്ചു.

ബുധനാഴ്ച നടത്തിയ ആഘോഷങ്ങളിൽ മഴവില്ല് നിറമുള്ള കല്യാണ വസ്ത്രങ്ങൾ ധരിക്കുകയും, പരസ്പരം സന്തോഷം പങ്കിടുകയും ചെയ്ത ഓസ്ട്രേലിയൻ ജനത “ഞങ്ങളുടെ സ്നേഹം യാഥാർത്ഥ്യമാണ്” എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

നിയമ നിർമ്മാണം പാർലമെൻറ് പാസാക്കിയാൽ സ്വവർഗ വിഭാഗത്തിനായി യൂണിയൻ രൂപവത്കരിക്കുന്ന 26-ാമത് രാഷ്ട്രമായി ഓസ്ട്രേലിയ മാറും.

സിഡ്നി പാർക്കിനടുത്ത് ഒരുക്കിയ വലിയ സ്‌ക്രീനിൽ വോട്ടെടുപ്പിന്റെ കണക്കുകൾ സർക്കാർ അവതരിപ്പിച്ചപ്പോൾ ആനന്ദക്കണ്ണീരോടെയാണ് ജനങ്ങൾ സ്വീകരിച്ചത്.

സ്ക്രീനിൽ പ്രദർശിപ്പിച്ച കണക്കുകൾ പ്രകാരം 61.6 ശതമാനം വോട്ടർമാരാണ് സ്വവർഗ വിവാഹത്തിന് അനുകൂല വോട്ട് നൽകിയത്. 38.4 ശതമാനം പ്രതികൂലമായി വോട്ട് നൽകി.

Top