Australian Open

സ്‌ത്രേലിയന്‍ ഓപ്പണില്‍ ഒരുപിടി റെക്കോര്‍ഡുകളാണ് കഴിഞ്ഞ ദിവസം പിറന്നത്. അവസാന സെറ്റിലെ ടൈബ്രേക്കര്‍ ത്രില്ലര്‍ 2220 ലേക്ക് നീണ്ടപ്പോള്‍ പിന്നിട്ടത് 84 ഗെയിമുകള്‍.

ഒടുവില്‍ വിജയിയെ തീരുമാനിക്കാന്‍ അഞ്ച് മണിക്കൂറും 15 മിനിട്ടും വേണ്ടിവന്നു. അര്‍ജന്റീനയുടെ ഹൊറാസിയോ സെബല്‌ളോസിനെതിരെ ക്രൊയേഷ്യയുടെ ഇവോ കാര്‍ലോവികിനായിരുന്നു ജയം.

ആസ്‌ത്രേലിയന്‍ ഓപ്പണ്‍ ചരിത്രത്തിലെ ഏററവും ദൈര്‍ഘ്യമേറിയ ഗെയിമായിരുന്നു ഈ പോരാട്ടം. നിലവിലെ ജേതാക്കളായ ദ്യോകോവിച് ആദ്യ റൗണ്ടില്‍ സ്‌പെയിനിന്റെ ഫെര്‍ണാണ്ടോ വെര്‍ഡാസ്‌കോയെ തോല്‍പ്പിച്ച് രണ്ടാം റൗണ്ടില്‍ കടന്നു.

കഴിഞ്ഞതവണ ഒന്നാം റൗണ്ടില്‍ പുറത്തായ റാഫേല്‍ നദാല്‍ ജര്‍മ്മനിയുടെ ഡസ്റ്റിന്‍ ബ്രൌണിനെ തോല്‍പ്പിച്ച് രണ്ടാം റൗണ്ടിലെത്തി. വനിതകളില്‍ രണ്ടാം നമ്പര്‍ സെറീന വില്യംസ് സ്വിറ്റ്‌സര്‍ലന്‍ഡന്റെ ബെലിന്‍ഡ ബെന്‍സിചിനെ അനായാസം കീഴടക്കി.

Top