ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വീണ്ടും അട്ടിമറി: ജൊഹാന കോണ്ട പുറത്ത്

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വീണ്ടും അട്ടിമറി. ബ്രിട്ടീഷ് ഒന്നാം നമ്പര്‍ താരം ജൊഹാന കോണ്ട ടൂര്‍മെന്റില്‍നിന്നു പുറത്തായി.

ലോക 123-ാം നമ്പര്‍, അമേരിക്കയുടെ ബെര്‍ണാര്‍ഡ പേരയോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കോണ്ട തോല്‍വി വഴങ്ങിയത്. സ്‌കോര്‍: 4-6, 5-7. മത്സരം ഒരു മണിക്കൂറും 40 മിനിറ്റും നീണ്ടു.

പേരയുടെ ആദ്യ ഗ്രാന്‍സ്ലാം ടൂര്‍ണമെന്റായിരുന്നു ഇത്. പരിക്കേറ്റ മാര്‍ഗരിറ്റ ഗാസ്പരിനു പകരക്കാരിയായാണ് പേര ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സ്ഥാനം പിടിച്ചത്.

Top