അവസാനമായി കടൽ തീരം കാണണം ; ആഗ്രഹം സഫലമാക്കി ആംബുലൻസ് ജീവനക്കാർ

സിഡ്നി : മനുഷ്യർക്ക് മരിക്കുന്നതിന് മുൻപ് ചില ആഗ്രഹങ്ങളുണ്ടാവും.അവരുടെ അവസാന നിമിഷങ്ങളിലെ ഇത്തരം ആഗ്രഹങ്ങൾ എല്ലാവരും സാധിച്ചു നൽകാറുണ്ട്.

മരണത്തിലേയ്ക്ക് നീങ്ങികൊണ്ടിരുന്ന ഒരു സ്ത്രീയുടെ അവസാന ആഗ്രഹം സാധിച്ച് നൽകിയിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ ആംബുലൻസ് ജീവനക്കാർ.

പാലിയേറ്റീവ് കെയർ യൂണിറ്റ് ആംബുലൻസിൽ ആശുപത്രിയിലേയ്ക്ക് രോഗിയെ കൊണ്ടുപോകുകയായിരുന്നു ജീവനക്കാർ. അപ്പോഴാണ് തനിക്ക് മരണപ്പെടുന്നതിന് മുൻപ് കടൽ തീരം കാണണമെന്ന് രോഗി ആവശ്യപ്പെട്ടത്.

തുടർന്ന് ആംബുലൻസ് ജീവനക്കാർ ഹെർവി ബേയിലെ മനോഹരമായ കടൽത്തീരത്തേയ്ക്ക് പോകുകയും അവരുടെ ആഗ്രഹം സാധിച്ച് നൽകുകയും ചെയ്തു.

അവരുടെ മുഖത്ത് സന്തോഷത്തിന്റെ കണ്ണുനീർ കാണാൻ കഴിഞ്ഞുവെന്ന് പറഞ്ഞുകൊണ്ട് കടൽ തീരത്ത് ഇരിക്കുന്ന രോഗിയുടെ ചിത്രം അധികൃതർ പങ്കുവെച്ചിട്ടുണ്ട്.

Top