പോയിന്റ് നിലയില്‍ പാക്കിസ്ഥാനോടൊപ്പം ഒന്നാം സ്ഥാനം പങ്കിട്ട്‌ ഓസ്‌ട്രേലിയ

australia

വില്ലിഗ്ടണ്‍: ടി-20 ത്രിരാഷ്ട്ര ടൂര്‍ണമെന്റ് ഫൈനലില്‍ മഴ നിയമപ്രകാരം 19 റണ്‍സിന്റെ ജയം സ്വന്തമാക്കിയ ഓസ്‌ട്രേലിയ പാക്കിസ്ഥാനോടൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടു. ടി-20 റാങ്കിംഗില്‍ 126 പോയിന്റാണ് ഓസ്‌ട്രേലിയ നേടിയിരിക്കുന്നത്.

എന്നാല്‍ മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന്റെ പേരില്‍ തന്നെയാണ് ഒന്നാം സ്ഥാനം രേഖപ്പെടുത്തിയിരിക്കുന്നത്. 122 പോയിന്റുമായി ഇന്ത്യയാണ് മൂന്നാം സ്ഥാനത്ത്. ഫൈനലില്‍ പരാജയപ്പെട്ട ന്യൂസിലാന്റ് 116 പോയിന്റുമായി നാലാം സ്ഥാനത്താണ്.

ഇന്ന് നടന്ന ത്രിരാഷ്ട്ര ഫൈനല്‍ മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്റ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ആഷ്ടണ്‍ അഗര്‍ മൂന്നും ആന്‍ഡ്രൂ ടൈ, കെയിന്‍ വില്യംസണ്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. ബില്ലി സ്റ്റാന്‍ലേക്കും മാര്‍ക്കസ് സ്റ്റോയിനിസും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് ഡിആര്‍ക്കി ഷോര്‍ട്ട് മികച്ച തുടക്കമാണ് നല്‍കിയത്. മഴ ശക്തി പ്രാപിച്ചതോടെ അംമ്പയര്‍ കളി ഉപേക്ഷിക്കുകയും മഴ നിയമ പ്രകാരം ഓസ്‌ട്രേലിയയെ 19 റണ്‍സിന് വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു.

Top