ത്രിരാഷ്ട്ര വനിത ട്വന്റി ട്വന്റിയില്‍ ഫൈനല്‍ ലക്ഷ്യമാക്കി ഇറങ്ങിയ ഇന്ത്യ പുറത്ത്‌

ത്രിരാഷ്ട്ര വനിത ട്വന്റി ട്വന്റിയില്‍ ഫൈനല്‍ ലക്ഷ്യമാക്കി ഇറങ്ങിയ ഇന്ത്യ പുറത്ത്. നിര്‍ണായക മല്‍സരത്തില്‍ ഓസ്‌ട്രേലിയയോട് 36 റണ്‍സിനാണ് ഇന്ത്യ തോറ്റത്. 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 150 റണ്‍സ് എടുക്കാനെകഴിഞ്ഞുള്ളു.

രണ്ടാം ഓവറില്‍ ഹാട്രിക് നേടിയ മേഗന്‍ ഷുട്ടാണ് ഇന്ത്യന്‍ മുന്‍നിരയെ തകര്‍ത്തത് .

സ്മൃതി മന്ദാന, മിഥാലി രാജ്, ദീപ്തി ശര്‍മ എന്നിവരുടെ വിക്കറ്റാണ് ഷുട്ട് നേടിയത് . ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ മൂണിയും എലീസ് വിലാനിയുമാണ് ഓസ്‌ട്രേലിയയ്ക്ക് വേണ്ടി മികച്ച സ്‌കോര്‍ നേടിയത് പരമ്പരയിലെ ആദ്യ രണ്ട് മല്‍സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു.

Top