മഴയില്‍ മുങ്ങി ഇംഗ്ലണ്ട് – ഓസ്‌ട്രേലിയ ആഷസ് ക്രിക്കറ്റ് ടെസ്റ്റ്

ബ്രിസ്‌ബെയ്ന്‍: ക്രിക്കറ്റ് ആരാധക ലോകം കണ്ണുംനട്ടിരുന്ന ആഷസ് ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമായി.

ഇന്ത്യന്‍ സമയം രാവിലെ 5.30നാണ് മത്സരം ആരംഭിച്ചത്.

ആദ്യമത്സരത്തില്‍ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലാണ് ഏറ്റുമുട്ടുന്നത്.

എന്നാല്‍ ആരാധകരുടെ ആവേശം തല്ലിക്കെടുത്തി മഴയെത്തിയതോടെ മത്സരം താത്കാലികമായി നിര്‍ത്തിവച്ചു.

കളി നിര്‍ത്തി വയ്ക്കുമ്പോള്‍ 29 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്.

Top