ഫ്രാന്‍സിന്റെ ജയം ടെക്‌നോളജി കാരണമെന്ന് ഓസ്‌ട്രേലിയയുടെ പരിശീലകന്‍

france-aus

റഷ്യ: ഫ്രാന്‍സിനെതിരെയേറ്റ പരാജയം വീഡിയോ അസിസ്റ്റന്റ് ടെക്‌നോളജിയുടെ തലയില്‍ വെച്ച് ഓസ്‌ട്രേലിയന്‍ പരിശീലകന്‍ വാന്‍ മാര്‍വൈക്. കളിയിലെ ഫ്രാന്‍സിന്റെ ആദ്യ ഗോള്‍ VAR അനുവദിച്ച പെനാള്‍ട്ടിയില്‍ നിന്നായിരുന്നു. തീരുമാനം ശരിയായിരുന്നു എങ്കിലും റഫറി റഫറിക്ക് സത്യമെന്ന് തോന്നുന്നത് വിളിക്കണമെന്നാണ് ഓസ്‌ട്രേലിയയുടെ പരിശീലകന്‍ പറഞ്ഞത്.

തനിക്ക് പെനാള്‍ട്ടി ആണെന്ന് ഉറപ്പില്ലാത്തത് കൊണ്ടാണ് റഫറി ടെക്‌നോളജി ഉപയോഗിച്ചത് എന്നും അത് ഫ്രാാന്‍സിനെ പോലൊരു വലിയ ടീമായത് കൊണ്ടാണെന്നും വാന്‍ മര്‍വൈക് പറഞ്ഞു. താന്‍ പെനാള്‍ട്ടി ആണൊ അല്ലയോ എന്ന് പറയുന്നില്ല എന്നും എന്നാലും ടെക്‌നോളജിക്ക് വിട്ടില്ലായിരുന്നു എങ്കില്‍ ഫലം വേറെ ആയേനെ എന്നും മുന്‍ ഡച്ച്‌ പരിശീലകന്‍ പറഞ്ഞു. തന്റെ താരങ്ങളെ കുറിച്ച് അഭിമാനം ഉണ്ടെന്നും ഫ്രാന്‍സിന് എല്ലാവിധ ആശംസകളും ടൂര്‍ണമെന്റില്‍ നേരുന്നു എന്നും ഓസ്‌ട്രേലിയന്‍ പരിശീലകന്‍ പറഞ്ഞു.

Top