AUS 109/6 -India vs Australia, 4th Test

ധര്‍മശാല: ആസ്‌ട്രേലിയക്കെതിരെ നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ഇന്ത്യക്ക് 106 റണ്‍സ് വിജയലക്ഷ്യം. 32 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഓസീസ് 137 റണ്‍സിന് ഓള്‍ഔട്ടായി.

ഇന്ത്യക്കായി ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ, അശ്വിന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി.

45 റണ്‍സ് നേടിയ ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് ഓസീസിന്റെ ടോപ്പ് സ്‌കോറര്‍. 25 റണ്‍സോടെ മാത്യൂ വെയ്ഡ് പുറത്താകാതെ നിന്നു. ഡേവിഡ് വാര്‍ണര്‍ (6), മാറ്റ് റെന്‍ഷ്വോ (8), സ്റ്റീവ് സ്മിത്ത് (17), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോം (18) ഷോണ്‍ മാര്‍ഷ് (1) തുടങ്ങി മുന്‍നിരക്കാരെല്ലാം ഓസീസ് നിരയില്‍ പരാജയപ്പെട്ടു.

ഒന്നാം ഇന്നിങ്‌സ് 332 റണ്‍സിന് അവസാനിച്ചു. ഇതോടെ ഇന്ത്യക്ക് 32 റണ്‍സ് ലീഡായി. അര്‍ധശതകം നേടിയ രവീന്ദ്ര ജഡേജയാണ് വൃദ്ധിമാന്‍ സാഹക്കൊപ്പം ചേര്‍ന്ന് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്.

63 റണ്‍സെടുത്ത ജഡേജയെ കുമ്മിന്‍സ് ക്ലീന്‍ ബൌള്‍ ചെയ്തു. കുല്‍ദീപ് യാദവിനെ വീഴ്ത്തി ഇന്ത്യയുടെ ഇന്നിങ്‌സിന് തിരശീലയിട്ട ലയോണ്‍ അഞ്ചാമത്തെ വിക്കറ്റും സ്വന്തമാക്കി.

മൂന്നാം ദിനം ഓസീസിന് മറികടക്കാന്‍ 52 റണ്‍സ് അകലെയായിരുന്നു ഇന്ത്യ. 221/6 എന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ട ഇന്ത്യയെ ഏഴാം വിക്കറ്റില്‍ ജഡേജ സാഹ സഖ്യം കരകയറ്റുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 96 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ജഡേജയെ പേസര്‍ പാറ്റ് കമ്മിന്‍സ് മടക്കിയതിന് പിന്നാലെ ഇന്ത്യയുടെ വാലറ്റം തകര്‍ന്നടിഞ്ഞു. ഭുവനേശ്വര്‍ കുമാര്‍ (31), കുല്‍ദീപ് യാദവ് (7) എന്നിവര്‍ വന്നപോലെ മടങ്ങി. ഉമേഷ് യാദവ് രണ്ടു റണ്‍സോടെ പുറത്താകാതെ നിന്നു.

Top