ഔഡ്രേ അസോലെ യുനെസ്‌കോയുടെ പുതിയ മേധാവി

പാരിസ്: ഫ്രഞ്ച് സാംസ്‌കാരിക മന്ത്രിയായ ഔഡ്രേ അസോലെയെ യുനെസ്‌കോയുടെ പുതിയ മേധാവിയായി തിരഞ്ഞെടുത്തു.

ഖത്തറിെന്റ ഹമദ് ബിന്‍ അബ്ദുല്‍ അസീസിനെ അഞ്ചാംവട്ട വോട്ടെടുപ്പില്‍ പിന്തള്ളിയാണ് അസോലെ മുന്നിലെത്തിയത്. ആദ്യമായാണ് ഒരു ജൂത വംശജ യുെനസ്‌കോയുടെ തലപ്പത്തെത്തുന്നത്.

യുനെസ്‌കോയില്‍ നിന്ന് അമേരിക്കയും ഇസ്രായേലും പിന്മാറിയതിന് പിന്നാലെയാണ് ഓഡ്രേ അസോലെ തലപ്പത്തേക്ക് എത്തുന്നത്.

യുനെസ്‌കോയില്‍ നിന്ന് പിന്മാറാനുള്ള യു.എസിെന്റയും ഇസ്രായേലിേന്റയും തീരുമാനത്തെ പിന്തുണച്ച് ചൈന തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു.

യു.എസിനു പിന്നാലെ യുനെസ്‌കോയില്‍ നിന്ന് പിന്മാറുന്നതായി ഇസ്രായേലും അറിയിച്ചിരുന്നു. ഇസ്രായേല്‍ വിരുദ്ധനിലപാട് തുടരുന്നുവെന്നാരോപിച്ചാണ് യു.എസ് യുനെസ്‌കോയില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചത്.

Top