നോട്ടു നിരോധനത്തിന്റെ ഭാഗമായി സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിച്ചു ; മുഖ്യമന്ത്രി

Pinaray vijayan

കണ്ണൂര്‍: നോട്ടു നിരോധനത്തിന്റെ ഭാഗമായി സഹകരണ മേഖലയുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എട്ടാമത് സഹകരണ കോണ്‍ഗ്രസ്സ് കണ്ണൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

ഒന്നര ലക്ഷം കോടിയോളം നിക്ഷേപം നിലനില്‍ക്കുന്ന സഹകരണ പ്രസ്താനത്തെയാണ് നോട്ട് നിരോധനം തകര്‍ക്കാന്‍ ശ്രമിച്ചത്. സഹകരണ മേഖലയോട് ആരോഗ്യകരമായ സമീപനമല്ല കേന്ദ്രം സ്വീകരിയ്ക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.

സഹകരണ മേഖലയുടെ പ്രത്യേക സാഹചര്യം മനസിലാക്കി കേന്ദ്രസര്‍ക്കാര്‍ സഹായിക്കണം. ബാധ്യത ഇല്ലാതെ ഇതേ രീതിയില്‍ സഹകരണ മേഖലയെ നിലനിര്‍ത്തി കൊണ്ട് പോകാന്‍ കേന്ദ്രസര്‍ക്കാറിന്റെ പിന്തുണ ആവശ്യമാണെന്നും പിണറായി വ്യക്തമാക്കി.

Top